തലശ്ശേരി രാഘവൻ സ്മാരക കവിത അവാര്ഡ് സമ്മാനിച്ചു

August 1st, 2014

ദേശാഭിമാനി മുഖ്യ പത്രാധിപർ ശ്രീ വി വി ദക്ഷിണാമൂർത്തി സെന്റർ ഓഫ് ഫിഷറീസ് ടെക്നോളജി യിൽ ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രി സന്തോഷ്‌ അലെക്സിനു  തലശേരി രാഘവൻ സ്മാരക കവിത അവാര്ഡ് 27.7.2014 നു മദിരാശി കേരള സമാജത്തിൽ വെച്ച് സമ്മാനിച്ചു.    വര്ഷം തോറും കേരളത്തിന്‌ പുറത്തുള്ള മലയാളി കവികല്ക്ക് നല്കിവരുന്ന പുരസ്കാരം 5000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ്. യോഗത്തിൽ ടി എം ആർ പണിക്കര് അദ്യക്ഷത വഹിച്ചു.      എഴുത്തുകാർ സമകാലിക ജീവിതം പകര്താൻ കടമാപെട്ടവരാനെന്നും ,   കുട്ടികളെയും സ്ത്രീ കളെയും കൊല്ലുന്ന യുദ്ധ വേരികല്കെതിരെ ശബ്ടികനമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

തലശ്ശേരി രാഘവൻ സ്മാരക കവിത അവാര്ഡ് - ജൂലായ്‌ 27 നു സമ്മാനിക്കും

July 11th, 2014

2014 ലെ മദിരാശി കേരള സമാജം നല്കുന്ന ‘തലശ്ശേരി രാഘവൻ സ്മാരക കവിത അവാര്ഡ് ‘ ജൂലായ്‌ 27 നു ദേശാഭിമാനി പത്രം ചീഫ് എഡിറ്റർ ശ്രി വി വി ദക്ഷിനാമൂര്തി , അവാർഡ്‌ ജേതാവായ സന്തോഷ്‌ അലെക്സിനു സമാജത്തിൽ വെച്ച് സമ്മാനിക്കും. 27.7.14 നു വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.   5000 രൂപയും പ്രസശ്തി പത്രവും അടങ്ങുന്ന പുരസ്കാരം നേടിയ കവിത ; സന്തോഷ്‌ അലെക്സിന്റെ ‘ഞങ്ങളുടെ കൊളോണി’ .

കേരള സാഹിത്യ അക്കാദമിയും മദിരാശി കേരള സമാജവും സംയുക്തമായി നടത്തുന്ന സാഹിത്യ സമ്മേളനം

July 9th, 2014

13.7.2014 നു  മദിരാശി  കേരള  സമജാതിൽ  കേരള  സാഹിത്യ  അകാദമിയുടെ  ആഭിമുഖ്യത്തിൽ  ഒരു സാഹിത്യ  സമ്മേളനം നടത്തുന്നതാണ്.  ഞായറാഴ്ച കാലത്ത് 10 മണിക്ക് ഉദ്ഘാടന സമ്മേളനം   .  11 മണിക്ക് സെമിനാർ.   പെരുമ്പടവം ശ്രീധരൻ, അക്ബര് കക്കട്ടിൽ ,  ആർ ഗോപാലകൃഷ്ണൻ , തമിഴില്നിന്നു സൽമ, സിർപ്പി ബാല സുബ്ര മണിയം,  മാതൃഭൂമി ചെന്നൈ ചീഫ്  ശ്രി കെ എ ജോണി ,  വി എസ  അനിൽകുമാർ , മദിരാശി സർവ കലാശാല മലയാളം വിഭാഗം അദ്ധ്യാപകൻ പി എം ഗിരീഷ്‌  ജോർജ് ജോസഫ്‌ കെ , എം ഡി രാജേന്ദ്രൻ  ശ്രീമതി സുഹാസിനി , കെ ജെ അജയകുമാർ ,  കൂടാതെ ശ്രി എം എ സലിം, കെ വി നായര് , കെ വി വി മോഹനൻ നവോദയ സുരേഷ്ബാബു സമാജം പ്രസിഡന്റ്‌ ശ്രി ടി എം ആർ പണി ക്കർ,   കവി അയ്യപ്പൻറെ കവിതകള ഇംഗ്ലീഷ് ലേക്ക്  തര്ജമ ചെയ്ത ശ്രി പി കെ എൻ പണിക്കേർ രവീന്ദ്ര രാജ എന്നിവര് പങ്കെടുക്കും .    വൈകുന്നേരം 7 മണി വരെ സമ്മേളനം ഉണ്ടായിരിക്കും .    ഉച്ച തിരിഞ്ഞു 3 മണി മുതൽ കവി സമ്മേളനവും ഉണ്ടായിരിക്കും .     മദിരാശി കേരള സമജാതിന്റെ 75 ആം വാര്ഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ വിപുലമായ ഒരു സാഹിത്യ സമ്മേളനം നടത്തുന്നത് ആഹ്ലാധകരമാണ് .