Archive for the ‘Latest News’ Category

തലശ്ശേരി രാഘവൻ സ്മാരക കവിത അവാര്ഡ് - ജൂലായ്‌ 27 നു സമ്മാനിക്കും

Friday, July 11th, 2014

2014 ലെ മദിരാശി കേരള സമാജം നല്കുന്ന ‘തലശ്ശേരി രാഘവൻ സ്മാരക കവിത അവാര്ഡ് ‘ ജൂലായ്‌ 27 നു ദേശാഭിമാനി പത്രം ചീഫ് എഡിറ്റർ ശ്രി വി വി ദക്ഷിനാമൂര്തി , അവാർഡ്‌ ജേതാവായ സന്തോഷ്‌ അലെക്സിനു സമാജത്തിൽ വെച്ച് സമ്മാനിക്കും. 27.7.14 നു വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.   5000 രൂപയും പ്രസശ്തി പത്രവും അടങ്ങുന്ന പുരസ്കാരം നേടിയ കവിത ; സന്തോഷ്‌ അലെക്സിന്റെ ‘ഞങ്ങളുടെ കൊളോണി’ .

കേരള സാഹിത്യ അക്കാദമിയും മദിരാശി കേരള സമാജവും സംയുക്തമായി നടത്തുന്ന സാഹിത്യ സമ്മേളനം

Wednesday, July 9th, 2014

13.7.2014 നു  മദിരാശി  കേരള  സമജാതിൽ  കേരള  സാഹിത്യ  അകാദമിയുടെ  ആഭിമുഖ്യത്തിൽ  ഒരു സാഹിത്യ  സമ്മേളനം നടത്തുന്നതാണ്.  ഞായറാഴ്ച കാലത്ത് 10 മണിക്ക് ഉദ്ഘാടന സമ്മേളനം   .  11 മണിക്ക് സെമിനാർ.   പെരുമ്പടവം ശ്രീധരൻ, അക്ബര് കക്കട്ടിൽ ,  ആർ ഗോപാലകൃഷ്ണൻ , തമിഴില്നിന്നു സൽമ, സിർപ്പി ബാല സുബ്ര മണിയം,  മാതൃഭൂമി ചെന്നൈ ചീഫ്  ശ്രി കെ എ ജോണി ,  വി എസ  അനിൽകുമാർ , മദിരാശി സർവ കലാശാല മലയാളം വിഭാഗം അദ്ധ്യാപകൻ പി എം ഗിരീഷ്‌  ജോർജ് ജോസഫ്‌ കെ , എം ഡി രാജേന്ദ്രൻ  ശ്രീമതി സുഹാസിനി , കെ ജെ അജയകുമാർ ,  കൂടാതെ ശ്രി എം എ സലിം, കെ വി നായര് , കെ വി വി മോഹനൻ നവോദയ സുരേഷ്ബാബു സമാജം പ്രസിഡന്റ്‌ ശ്രി ടി എം ആർ പണി ക്കർ,   കവി അയ്യപ്പൻറെ കവിതകള ഇംഗ്ലീഷ് ലേക്ക്  തര്ജമ ചെയ്ത ശ്രി പി കെ എൻ പണിക്കേർ രവീന്ദ്ര രാജ എന്നിവര് പങ്കെടുക്കും .    വൈകുന്നേരം 7 മണി വരെ സമ്മേളനം ഉണ്ടായിരിക്കും .    ഉച്ച തിരിഞ്ഞു 3 മണി മുതൽ കവി സമ്മേളനവും ഉണ്ടായിരിക്കും .     മദിരാശി കേരള സമജാതിന്റെ 75 ആം വാര്ഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ വിപുലമായ ഒരു സാഹിത്യ സമ്മേളനം നടത്തുന്നത് ആഹ്ലാധകരമാണ് .

മദിരാശി കേരളവിദ്യാലയത്തിൽ +2 വിന്‌ (2014) പ്രശസ്ത വിജയം

Sunday, May 11th, 2014

2014 ലെ  +2 വിനു  96 ശതമാനം വിജയം നേടി മദിരാശി കേരള വിദ്യാലയം വീണ്ടും ചരിത്രം കുറിച്ച്.   ഇവിടെ ചേരുന്ന വിദ്യാർഥികളിൽ ഭൂരിപക്ഷവും  താഴ്ന്ന സാമ്പത്തിക നിലയിലുള്ളവരായിരികും.  കൂടാതെ +1 ഇൽ വന്നു ചേരുന്ന വിദ്യാര്തികല്ക് പ്രവേശനം നിഷേദി ക്കാറുമില്ല , അവര്ക് എത്ര തന്നെ  മാര്ക്ക് കുറഞ്ഞവർ ആയിരുന്നാലും , മറ്റു സ്ക്കൂളുകളിൽ നിന്ന്  tc  വാങ്ങി വരുന്നവരായിരുന്നാലും .    എല്ലാവരെയും നല്ല രീതിയിൽ കൂടുതൽ അധിക പഠന നേരങ്ങൾ എടുത്തു അധ്യാപികമാർ  നല്ല രീതിയിൽ പഠിപ്പികുകയും പരീക്ഷയിൽ വിജയികുന്നതിനു സഹായികുകയും ചെയ്യുന്നു.   എങ്കിലും ,  ചില വിദ്യാര്തികളുടെ ഒപ്പം രക്ഷിതാകളുടെ നിസ്സഹകരണം  അല്ലെങ്കിൽ ശ്രമ കുറവ് പരാജയത്തിനു ചിലര്ക് കാരണമാകാറുണ്ട്.   ഇത്തവണ 86 വിദ്യാർഥികൾ +2 പരീക്ഷ എഴുതി .   ഒരു വിദ്യാര്തിക് കണക്കില സെന്ടം കിട്ടി.   എകാനോമിക്സിൽ  നൂറു ശതമാനം വിജയിച്ചു .   നിർഭാഗ്യവശാൽ 4 കുട്ടികൾ കു  വിജയിക്കാൻ കഴിഞ്ഞില്ല .       96 ശതമാനം വിജയം നേടി തന്ന വിധ്യാര്തികല്കും അധ്യാപകര്കും കേരള വിദ്യാലയം അഭിവാദ്യം അര്പികുന്നു.     ഇല്ലായ്മകളിൽ നിന്ന്  പൊൻ തൂവലുകൾ സൃഷ്ടിക്കുന്നു നിങ്ങൾ. കരസ്പോന്ടെന്റിനും സെക്രെടരികും പ്രധാന അധ്യാപകനും മറ്റു റ്റീചർമാർകും  അഭിനന്ദനങ്ങൾ.    = മദിരാശി കേരള സമാജം